Monday, January 6, 2025
EducationKeralaTop News

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 വിജയ ശതമാനം

കേരള ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സങ്കീർണമായ കാലഘട്ടത്തിലാണ് പരീക്ഷകൾ നടന്നതെന്നും സേ പരീക്ഷ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് ടുവിന് 85.13 ശതമാനമാണ് വിജയ ശതമാനം. ഏറ്റവും വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. 89.02 ആണ് വിജയശതമാനം. ഏറ്റവും കുറവ് കാസര്‍കോടാണ്. 78.68 ശതമാനം.

114 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. 18,510 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറമാണ് ഏറ്റവും കൂടുതതല്‍ എ പ്ലസ് ഉള്ള ജില്ല. 2234 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. സർക്കാർ സ്കൂളുകളുടെ വിജയശതമാനം 82.19 %മാണ്. 375655 പേരാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. 319782 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

ഫലമറിയാൻ വെബ്സൈറ്റുകൾ: www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in www.results.kite,www.kerala.gov.in,www.vhse

Leave a Reply

Your email address will not be published. Required fields are marked *