കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ ഇന്ന് തുറക്കും; തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം
ഇടുക്കിയിൽ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും. ജില്ലയിൽ ആഗസ്റ്റ് 9 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ലഭിക്കുന്നത്.
അഞ്ച് ഷട്ടറുകൾ വീതം ഘട്ടംഘട്ടമായാണ് തുറക്കുക. കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ 80 സെന്റീമീറ്ററും പാംബ്ലയുടേത് 120 സെന്റിമീറ്ററും ഉയർത്തും
കല്ലാർകുട്ടിയിൽ നിന്ന് 400 ക്യുമെക്സും പാംബ്ലയിൽനിന്ന് 900 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചു.