പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒരു മരണം, ഒരാള്‍ ചികിത്സയില്‍
പാലക്കാട്: പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. കൊല്ലങ്കോട് സ്വദേശി പഴനിയാണ് മരിച്ചത്. രാവിലെ ആറുമണിക്കാണ് സംഭവം നടന്നത്. ചായ കുടിക്കാന്‍ പോകവേ കൊല്ലങ്കോട് പാലക്കോട് എന്ന സ്ഥലത്ത് വെച്ചാണ് പഴനിക്ക് കടന്നല്‍ കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുന്ദരന്‍ എന്നൊരാള്‍ക്ക് കൂടി കുത്തേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.