തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം
തിരുവനന്തപുരം: തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1980 ലെ കേരള റൂള്‍സ് ഫോര്‍ പെയ്‌മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വ്വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ, കുത്തോ കാരണം ജീവനഹാനി സംഭവിച്ചാലും നല്‍കുക.
ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നും വഹിക്കും.