Friday, January 10, 2025
Kerala

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചെന്നും സൈബി കോടതിയെ അറിയിച്ചു.

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്.ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ നടപടികൾക്ക് 2021ൽ അനുവദിച്ച സ്റ്റേ കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ ബാബു പിൻവലിച്ചിരുന്നു.

വിചാരണ നടപടികളുടെ ഭാഗമായി മജിസ്‌ട്രേറ്റ് കോടതി കുറ്റം ചുമത്തിയപ്പോൾ നടത്തിയ പരാമർശങ്ങൾ കേസിനെ ബാധിക്കുമെന്ന് അഡ്വ. സൈബി കോടതിയെ അറിയിച്ചു. തുടർന്ന് കേസ് നാളത്തേക്ക് പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *