Saturday, October 19, 2024
Kerala

നാമജപ ഘോഷയാത്രാ കേസുകൾ പിൻവലിക്കണമെന്ന് ചെന്നിത്തല; റാങ്ക് ഹോൾഡേഴ്‌സുമായി മുഖ്യമന്ത്രി ചർച്ച നടത്തണം

യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവർക്കെതിരായി ആയിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. ഇത് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം

ശബരിമലയുമായി ബന്ധപ്പെട്ട് നാമജപ ഘോഷയാത്ര നടത്തിയിവരുടെ പേരിലും കേസുകൾ നിലവിലുണ്ട്. അതും പിൻവലിക്കണം. ഇത് രണ്ട് സർക്കാർ ചെയ്തില്ലെങ്കിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ കേസുകൾ പിൻവലിക്കുമെന്ന് ചെന്നിത്തല പറഞ്ഞു

റാങ്ക് ഹോൾഡേഴ്‌സുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം. പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്താനാണ് താൻ മുഖ്യമന്ത്രിായതെന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഇത് റാങ്ക് ലിസ്റ്റിലുള്ള തൊഴിൽ രഹിതരോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഫയലുകൾ കുന്നുകൂടി കിടക്കുമ്പോഴാണ് പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും കൂട്ടമായി സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ ശരവേഗത്തിൽ നീങ്ങിയത്.

പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറുന്നു. ഇംഗ്ലീഷിൽ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തിലാണ് പറഞ്ഞത്. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published.