സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്. ചർച്ച നടത്തി സർക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.
യുവജനങ്ങൾക്ക് വേണ്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. നേരത്തെ സിപിഐയും സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത നിലപാടിനെ വിമർശിച്ചിരുന്നു
സമരം ഇന്ന് 21ആം ദിവസത്തിലേക്ക് കടന്നിരുന്നു. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞാണ് ഉദ്യോഗാർഥികൾ സമരം നടത്തിയത്.