പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതികളും കാമുകൻമാരും പിടിയിൽ
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതികളും ഇവരുടെ കാമുകൻമാരും പിടിയിൽ. പള്ളിക്കൽ കെ കെ കോണം ഹിബാ മൻസിലിൽ ജീമ(29), ചെറുവക്കൽ വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ(28) എന്നീ യുവതികളും വർക്കല സ്വദേശി ഷൈൻ(38), കരുനാഗപ്പള്ളി സ്വദേശി റിയാസ്(34) എന്നിവരുമാണ് പിടിയിലായത്
ഡിസംബർ 26ന് രാത്രിയാണ് യുവതികൾ കാമുകൻമാർക്കൊപ്പം ഒളിച്ചോടിയത്. ജീമക്ക് ഒന്നര, നാല്, 12 വയസ്സുള്ള കുട്ടികളുണ്ട്. നാസിയക്ക് അഞ്ച് വയസ്സുള്ള കുട്ടിയുണ്ട്. ഇരുവരുടെയും ഭർത്താക്കാൻമാർ വിദേശത്താണ്.
ഭർത്താക്കൻമാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ വശീകരിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പോലീസ് പറയുന്നു. ഷൈൻ സമാനമായ രീതിയിൽ അഞ്ച് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളിലായി കേസുകളുണ്ട്
യുവതികൾ നാടുവിട്ടതോടെ ഇവരുടെ കുട്ടികൾ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തിരുന്നില്ല. കടുത്ത മാനസികാഘാതവും കുട്ടികൾക്ക് സംഭവിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെ കുറ്റാലത്തെ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. ഊട്ടി, കോയമ്പത്തൂർ, ബംഗ്ലൂർ എന്നിവിടങ്ങളിൽ ചുറ്റിയടിച്ച ശേഷമാണ് ഇവർ കുറ്റാലത്ത് എത്തിയത്.