മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ
പത്തനംതിട്ടയിൽ മക്കളെ റോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റി. വെട്ടിപ്പുറം സ്വദേശി ബീനയാണ് അറസ്റ്റിലായത്. കാമുകനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒമ്പതും 14ഉം വയസ്സുള്ള മക്കളെയാണ് ബീന റോഡിൽ നിർത്തിയ ശേഷം കാമുകന്റെ കൂടെ പോയത്.
മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ബീന വീട്ടിൽ നിന്ന് ഇറങ്ങിയത്. ബന്ധു വീടിന് സമീപത്തെ റോഡിൽ മക്കളെ നിർത്തിയ ശേഷം കാത്തുനിന്ന കാമുകൻ രതീഷിന്റെ കൂടെ ബീന പോകുകയായിരുന്നു. തുടർന്ന് ഇവർ രാമേശ്വരം, തേനി എന്നിവിടങ്ങളിലേക്ക് പോയി
കഴിഞ്ഞ 14ാം തീയതിയായിരുന്നു സംഭവം. യാത്ര കഴിഞ്ഞ് കടമ്മനിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.