കാസർകോട് പരപ്പയിൽ 17കാരി വിഷം കഴിച്ച് മരിച്ചു; 17കാരനായ ആൺസുഹൃത്ത് പിടിയിൽ
കാസർകോട് പരപ്പയിൽ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 17കാരി പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം 17കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശവാസിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാശ്രമം നടന്ന ദിവസം 17കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തി മൊബൈലിൽ നിന്ന് സിം കാർഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടി എലിവിഷം കഴിച്ചത്.