തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു
തുടർ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും അദ്ദേഹത്തോടൊപ്പമുണ്ട്
അമേരിക്കയിലെ മയോ ക്ലിനിക്കിൽ മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്കുള്ളത്. ഈ മാസം 29 വരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരും. പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിലടക്കം മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും.
2018 സെപ്റ്റംബറിലും മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അന്നും ഇ ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടത്. മൂന്ന് വർഷത്തിന് ശേഷമാണ് തുടർ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്.