കസ്റ്റഡിയിലെടുത്ത ബൈക്കുമായി കറങ്ങി; മലപ്പുറത്ത് രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
അപകടത്തിൽപ്പെട്ട് കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പോലീസുകാർക്ക് സസ്‌പെൻഷൻ. മലപ്പുറം കാടാമ്പുള പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐമാരായ സന്തോഷ്, പോളി എന്നിവർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്
നേരത്തെ കണ്ണൂരിൽ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പോലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തളിപറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ എൻ ശ്രീകാന്തിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.