Monday, April 14, 2025
National

ഊട്ടിയിൽ നിന്നുള്ള വിലാപ യാത്രയ്ക്കിടെ രണ്ട് വാഹനാപകടങ്ങൾ; പത്ത് പോലീസുകാർക്ക് പരുക്കേറ്റു

 

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ രണ്ട് വാഹനാപകടങ്ങൾ. ആദ്യത്തെ അപകടത്തിൽ പോലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പത്ത് പോലീസുകാർക്ക് പരുക്കേറ്റു

അപകടത്തിൽപ്പെട്ട ആരുടെയും പരുക്ക് സാരമുള്ളതല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലൻസുകളിലാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്

രണ്ടാമത് അപകടത്തിൽപ്പെട്ടത് മൃതദേഹം വഹിച്ചു കൊണ്ടുപോകുകയായിരുന്ന ആംബുലൻസാണ്. മറ്റൊരു വാഹനവുമായി ഇത് കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയാണ് വിലാപയാത്ര തുടർന്നത്.
 

Leave a Reply

Your email address will not be published. Required fields are marked *