എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കേസ്; ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമാണോ നടന്നതെന്ന് പരിശോധിക്കണമെന്ന് കോടതി
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന കേസില്‍ ചോദ്യവുമായി ഹൈക്കോടതി. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമാണോ നടന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എംഎല്‍എയുടെ ജാമ്യം റദ്ദാക്കണണെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
പരാതിക്കാരിയെ ആത്മഹത്യ മുനമ്പില്‍വച്ച് തള്ളിയിടാന്‍ എംഎല്‍എ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സിനിമാ കഥ പോലെ കാര്യങ്ങള്‍ തോന്നുന്നുവെന്ന് കോടതി പ്രതികരിച്ചപ്പോള്‍ നടന്ന സംഭവമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
ആദ്യമൊഴി കണക്കിലെടുത്താല്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് മനസിലാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞു.