ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട് ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ്(4), അഭിനവ്(1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്ക ഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇതിനിടെ ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയും ആത്മഹത്യാ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ഇവരും ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.