Friday, January 3, 2025
National

തമിഴ്​ നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച്​ യുവതി വീടിന്​ മുന്നിൽ ആത്മഹത്യക്ക്​ ശ്രമിച്ചു

ചെന്നെ: തമിഴ്​ നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച്​ യുവതി ആത്മഹത്യക്ക്​ ശ്രമിച്ചു. തന്‍റെ ജോലി പോകാൻ കാരണം അജിത്താണെന്ന്​ ആരോപണം ഉന്നയിച്ചാണ് അജിത്തിന്‍റെ​ വീടിന്​ മുന്നിൽ യുവതി തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫർസാന എന്ന യുവതിയാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്. കഴിഞ്ഞ വർഷം അജിത്തും ഭാര്യ ശാലിനിയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവിടെവെച്ച് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫർസാന ​സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്യുകയും വൈറലാകുകയും ചെയ്​തു.

സംഭവത്തെ തുടർന്ന്​ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന്​ കാണിച്ച്​ ആശുപത്രി അധികൃതർ ഫർസാനയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന് ശേഷം ഫർസാന​ സഹായമാവശ്യപ്പെട്ട്​ ശാലിനിയെ സന്ദർശിച്ചിരുന്നു.

തിങ്കളാഴ്​ച ഉച്ചക്ക്​ യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന്​ മുന്നിലെത്തിയെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക്​ കയറ്റിയില്ല. തുടർന്ന്​ തന്‍റെ ജോലി നഷ്ടപ്പെടാൻ കാരണം​ അജിത്താണെന്ന്​ ആരോപിച്ച് യുവതി ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിച്ച യുവതിയെ പോലീസ്​ വെള്ളമൊഴിച്ച്​ രക്ഷപ്പെടുത്തുത്തി.

Leave a Reply

Your email address will not be published. Required fields are marked *