Saturday, October 19, 2024
Kerala

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമെന്ന് സാമൂഹ്യ നീതി വകുപ്പ്

യുഎഇ കോൺസുലേറ്റ് വഴി പതിനായിരത്തോളം കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തതായി സാമൂഹ്യനീതി വകുപ്പ്. 9973.50 കിലോ ഈന്തപ്പഴമാണ് വിതരണം ചെയ്തത്. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി. ഐടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹ്യനീതി വകുപ്പ് ഉത്തരം നൽകി

തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ ഈന്തപ്പഴം നൽകിയത്. കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഈന്തപ്പഴം വിതരണം ചെയ്തതിന് കള്ളക്കടത്ത് ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.
ഈന്തപ്പഴ വിതരണത്തിന്റെ മറവിൽ സ്വപ്‌ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കടത്ത് നടത്തിയോയെന്നും ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോക്കോൾ ലംഘനവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.