അനാഥാലയങ്ങളിൽ കോൺസുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് തേടി കസ്റ്റംസ്
യുഎഇ കോൺസുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളിൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകി. 2017 മുതൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് സാമൂഹ്യക്ഷേമ വകുപ്പ് ശേഖരിച്ചു തുടങ്ങി
2017ലാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ അനാഥാലയങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് കോൺസുലേറ്റ് തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായി 17,000 കിലോ ഈന്തപ്പഴം നയതന്ത്ര മാർഗത്തിലൂടെ നികുതി ഒഴിവാക്കി കേരളത്തിൽ എത്തിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ.
ഈ രീതിയിൽ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിൽ എത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്.