ഇന്ന് സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5542 പേർക്ക് സമ്പർക്കരോഗം
സംസ്ഥാനത്ത് 26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രൻ നായർ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രൻ (55), മുതുവിള സ്വദേശി ഗംഗാധരൻ (62), റസൽപുരം സ്വദേശി സുദർശനൻ (53), കൊല്ലം ഉമയനല്ലൂർ സ്വദേശി അയ്യപ്പൻ പിള്ള (74), കാവനാട് സ്വദേശി സുബയ്യൻ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പൻ (67), പാലത്തുണ്ടിയിൽ സ്വദേശി ഷംസുദ്ദീൻ (70), കോട്ടയം വേലൂർ സ്വദേശി സെയ്ദ് സുലൈമാൻ (54), കോട്ടയം സ്വദേശി വർക്കി ജോർജ് (94), തീക്കോയി സ്വദേശി സുഗതൻ (68), കോട്ടയം സ്വദേശിനി പപ്പി (82), ചങ്ങനാശേരി സ്വദേശി തങ്കമ്മ ജോസഫ് (70), മൂലേടം സ്വദേശിനി തങ്കമ്മ (62), ഇടുക്കി ചെറുതോണി സ്വദേശി മാത്യു (52), തൃശൂർ വെങ്കിടങ്ങ് സ്വദേശിനി ദേവയാനി (61), കാലൂർ സ്വദേശി കുഞ്ഞി (90), ചാവക്കാട് സ്വദേശിനി ജുബൈരിയ (62), പറവത്താനി സ്വദേശിനി ലില്ലി (78), ചേറ്റുപുഴ സ്വദേശി വേലായുധൻ (78), മലപ്പുറം കവനൂർ സ്വദേശിനി നബീസ (54), തേഞ്ഞിപ്പാലം സ്വദേശിനി രാധാമ്മ (80), കുന്നുമ്മൽപൊറ്റി സ്വദേശി അബ്ദുൾ അസീസ് (52), വള്ളിക്കുന്ന് നോർത്ത് സ്വദേശി ഹംസകോയ (69), പീയുംകടവ് സ്വദേശി സിദ്ദിഖ് (68), വാളാഞ്ചേരി സ്വദേശിനി ബീവി (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.