നിയമസഭാ കയ്യാങ്കളി: യുഡിഎഫ് മനപൂര്‍വമെടുത്ത കേസെന്ന് വി ശിവന്‍കുട്ടി
നിയമസഭാ കയ്യാങ്കളിക്കേസ് കോടതിയില്‍ ശക്തമായി നേരിടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. യുഡിഎഫ് മനപൂര്‍വമെടുത്ത കേസാണ് ഇതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശിവന്‍കുട്ടി പറഞ്ഞു. നിയമസഭയിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് സംഭവച്ച നാശനഷ്ടം സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.