തമിഴ്‌നാട്ടില്‍ 6972 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 2.27 ലക്ഷം പിന്നിട്ടു; 88 മരണം റിപ്പോര്‍ട്ട് ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 227688 ആയി. 24 മണിക്കൂറിനിടെ 6972 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
പുതുതായി 88 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. 3659 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 4707 പേര്‍ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. ഇതുവരെ 166956 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 57073 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ മാത്രം 581 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 24 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 96438 ആയും മരണസംഖ്യ 2053 ആയും വര്‍ധിച്ചു.