കൊവിഡ് അവലോകന യോഗം മാറ്റിവെച്ചു; ഇളവുകളിൽ തീരുമാനം നാളെ
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട യോഗം മാറ്റിവച്ചത്. കൊവിഡ് നിയന്തണങ്ങളിൽ കൂടുതൽ ഇളവുകളുടെ പ്രഖ്യാപനം നാളത്തെ യോഗത്തിൽ ഉണ്ടായേക്കും.
കൊവിഡ് ഭീഷണി ഒഴിയുന്നത് കണക്കിലെടുത്ത് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതാണ് ഇതിൽ പ്രധാനം. ഇക്കാര്യം അധികം നീണ്ടുപോകില്ലെന്ന് ഹോട്ടൽ ആന്റ് റസ്റ്റൊറന്റ്സ് സംഘടനാ പ്രതിനിധികളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തിയേറ്ററുകൾ തുറക്കുന്നതിൽ ഉടൻ തീരുമാനം ഉണ്ടായേക്കില്ല.