Saturday, October 19, 2024
Kerala

സംസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്; തീരുമാനത്തിനായി ഇന്ന് കൊവിഡ് അവലോകന യോഗം

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രങ്ങളിൽ കൂടുതൽ ഇളവുകൾ തീരുമാനിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. തീൻമേശകൾ തമ്മിലുള്ള അകലം കൂട്ടിയാകും ഇരുന്ന് കഴിക്കാനുള്ള അനുമതി. ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും

വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം പോകുന്നത്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങൾ രാവിലെ തുറക്കും. തിരുവനന്തപുരത്ത് പ്രഭാത സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും.

സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ബുധനാഴ്ചത്തെ സുപ്രീം കോടതി വിധിക്ക് ശേഷമുണ്ടാകും. അതേസമയം തീയറ്ററുകൾ ഉടൻ തുറന്നേക്കില്ല.

Leave a Reply

Your email address will not be published.