‘NSSനോട് പിണക്കമില്ല’; സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് എം.വി ഗോവിന്ദന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ് എല്ലാ തെരഞ്ഞെടുപ്പിലും പറയാറുണ്ടെന്നും എന്നാല്‍ സമദൂരം എപ്പോഴും അങ്ങനെയാകാറില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
‘സുകുമാരന്‍ നായരായാലും വെള്ളാപ്പള്ളി നടേശനായാലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാവരെയും കാണാറുണ്ട്. ആ ജനാധിപത്യമര്യാദയും അവകാശവും എല്ലാര്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാമുദായിക സംഘടനകളെയും നേതാക്കന്മാരെയുമൊക്കെ എല്ലാവരും കാണും. എന്നാല്‍ വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല. സമദൂരം എപ്പോഴും സമദൂരം ആകാറില്ലെന്നും എന്‍എസ്എസിനോട് ഒരു പിണക്കവുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ തന്നെ എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.