സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌കരിക്കണമെന്ന് വയനാട്ടിൽ മാവോയിസ്റ്റുകളുടെ ബാനർ
രാജ്യം 75ാം സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ ബഹിഷ്‌കരണ ആഹ്വാനവുമായി മാവോവാദികൾ. സ്വാതന്ത്ര ദിനാഘോഷം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ കമ്പമല എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിച്ചു. രാജ്യത്തിന് ലഭിച്ചത് യഥാർഥ സ്വാതന്ത്ര്യമല്ലെന്നാണ് ഇവർ പറയുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ പറയുന്നു.