എൻസിപിയിലും ടേം വ്യവസ്ഥ: ആദ്യ ഊഴത്തിൽ എ കെ ശശീന്ദ്രൻ മന്ത്രിയാകും
എൻസിപിയിലും മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെക്കും. ആദ്യ രണ്ടര വർഷം എ കെ ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ അംഗമായിരുന്നു. അതിനാൽ മന്ത്രിസ്ഥാനത്ത് തുടർച്ച വേണമെന്ന നിലപാടായിരുന്നു ശശീന്ദ്രൻ വിഭാഗം ഉന്നയിച്ചത്. എന്നാൽ മറുവിഭാഗം എതിർത്തു. ഇതോടെയാണ് ടേം വ്യവസ്ഥയെന്ന ഫോർമുല മുന്നോട്ടുവന്നത്.
ഏലത്തൂരിൽ നിന്നുള്ള എംഎൽഎയാണ് എ കെ ശശീന്ദ്രൻ. കുട്ടനാട്ടിൽ നിന്നുള്ള എംഎൽഎയാണ് തോമസ് കെ തോമസ്. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്.