കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തൃശ്ശൂർ പോലീസ് ക്ലബ്ബിലാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. വലിയ സുരക്ഷയാണ് പോലീസ് ക്ലബ്ബിൽ ഒരുക്കിയിരിക്കുന്നത്. പാർട്ടി പ്രതിരോധത്തിൽ അല്ലെന്നും വിവരങ്ങൽ ചോരുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു
ചോദ്യം ചെയ്യൽ രാഷ്ട്രീയ നാടകമാണ്. പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്. പരാതിക്കാരന്റെ കോൾ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും സുരേന്ദ്രൻ പറയുന്നു.
ബിജെപിക്ക് വേണ്ടി എത്തിച്ച മൂന്നരക്കോടി രൂപയുടെ കള്ളപ്പണം തട്ടിയെടുക്കപ്പെട്ട ദിവസം ധർമരാജനും സുരേന്ദ്രനും ഫോണിൽ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. കോന്നിയിൽ വെച്ച് സുരേന്ദ്രനും ധർമരാജനും കൂടിക്കാഴ്ച നടത്തിയിരുന്നു.