കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ സുരേന്ദ്രൻ ഹാജരാകും. പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ
മൂന്നര കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇത് കൂടാതെ കോന്നിയിൽ വെച്ച് സുരേന്ദ്രനും ധർമരാജനും കൂടിക്കാഴ്ച നടത്തിയിരുന്നു
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പണവുമായി ബന്ധമില്ലെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.