കൊടകര കുഴൽപ്പണ കേസ്: നാളെ ഹാജരാകില്ല, എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജാരാകാൻ സാധിക്കില്ലെന്നും എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു
ചൊവ്വാഴ്ച കാസർകോട് ബിജെപി നേതൃയോഗം ചേരുന്നുണ്ടെന്നൊക്കെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ സുരേന്ദ്രൻ പറയുന്ന ന്യായം. സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിനാൽ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ നീക്കമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു.