സ്വർണക്കടത്ത് കേസ്: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കൂട്ടാളിയാണ് ആകാശ് തില്ലങ്കേരി.
ഇന്ന് പുലർച്ചെയാണ് കണ്ണൂർ കസ്റ്റംസ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. സ്വർണക്കടത്തിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടിൽ റെയ്ഡ്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന. ക്വട്ടേഷൻ സംഘങ്ങളുടെ യഥാർഥ തലവൻ ആകാശ് തില്ലങ്കേരി എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.