സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ഒന്നര വർഷമായി ഫൈസൽ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ നിന്നും താക്കോൽ വാങ്ങിയാണ് വീട് പരിശോധിച്ചത്.
കയ്പമംഗലം മൂന്ന് പിടികയിലുള്ള വീട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യ തീരുമാനം. പിന്നീടാണ് താക്കോൽ ഉണ്ടെന്ന് മനസ്സിലായി വീട് തുറന്ന് പരിശോധിച്ചത്. ഒന്നര മാസം മുമ്പ് ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഫൈസലിനെ കുറിച്ച് ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും നാടുമായി കാര്യമായ ബന്ധമില്ലെന്നായിരുന്നു ബന്ധുക്കളുടെ മൊഴി