സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ, വീട്ടിൽ കസ്റ്റംസ് റെയ്ഡ്
സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡി.
കൊടുവള്ളി നഗരസഭ 27ാം വാർഡ് അംഗമായ ഫൈസലിനെ നേരത്തെ കരിപ്പൂർ സ്വർണക്കടത്ത് കേസിലും പ്രതി ചേർത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു.