48 കാറുകളുടെ അകമ്പടിയില്‍ ജനസേവനം നടത്തി വളര്‍ന്ന വ്യക്തിയല്ല സുധാകരേട്ടന്‍, മനുഷ്യര്‍ക്കിടയില്‍ ജിവിച്ച നേതാവാണ്; കെ എം ഷാജി
കെ സുധാകരനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാജ്യത്ത് ഫാഷിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം ഷാജി വിമര്‍ശിച്ചു.
സുധാകരന്‍ 48 കാറുകളുടെ അകമ്പടിയില്‍ ജനസേവനം നടത്തി വളര്‍ന്ന വ്യക്തിയല്ല.ഒരൊറ്റ കാറില്‍ മനുഷ്യര്‍ക്കിടയില്‍ ജിവിച്ച നേതാവാണ്, പേടിപ്പിക്കേണ്ടെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു.