സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി കെ എം ഷാജി
മുസ്ലിം ലീഗില്‍ ചേരിപോര് രൂക്ഷമാകുന്നതിനിടെ കെ എം ഷാജി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടത്. ലീഗുമായുള്ള പ്രശ്‌നങ്ങള്‍ പ്രാഥമികമായി സംസാരിച്ചു.
കെ എം ഷാജിയുമായി തങ്ങള്‍ അടുത്ത ദിവസം വിശദമായ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നാളെ മലപ്പുറം പൂക്കോട്ടൂരില്‍ കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നുമുണ്ട്.