പാലക്കാട് പട്ടാമ്പിയിൽ കുളത്തിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
പാലക്കാട് പട്ടാമ്പിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. വളളൂർ മേലേകുളത്തിലാണ് സംഭവം നടന്നത്. പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികളിൽ രണ്ട് പേർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. വളളൂരിൽ വാടകക്ക് താമസിക്കുന്ന കൊടല്ലൂർ മാങ്കൊട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ, മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്റെ മകൻ അഭിജിത്ത് എന്നിവരാണ് മരിച്ചത്.