പെരിയാറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു തോണിത്തടി പബ് ഹൗസിന് സമീപമാണ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്…
തോണിത്തടി (ഇടുക്കി) : ഇടുക്കി അയ്യപ്പൻ കോവിലിൽ തോണിത്തടിയിൽ രണ്ട് വിദ്യാർത്ഥികൾ പെരിയാറിൽ മുങ്ങിമരിച്ചു. തോണിത്തടി പബ് ഹൗസിന് സമീപമാണ് മുങ്ങിമരിച്ചത്. ചപ്പാത്ത് പൂക്കുളം സ്വദേശി വിബിൻ ബിജു മേരികുളം പുല്ലുമേട് സ്വദേശി നിഖിൽ പി.എസ് എന്നിവരാണ് മരിച്ചത്. മൃതദ്ദേഹങ്ങൾ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.