Saturday, October 19, 2024
Kerala

തിരുവനന്തപുരത്ത് നൂറ് പവൻ സ്വർണം കവർന്ന സംഭവം; അഞ്ച് പേർ പിടിയിൽ

 

തിരുവനന്തപുരത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടികൂടി

12 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവർ പെരുമാതുറ, പള്ളിപ്പുറം മേഖലകളിൽ ഉള്ളവരാണ്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മംഗലപുരത്ത് വെച്ച് ആഭരണ വ്യാപാരി സമ്പത്തും മറ്റ് രണ്ട് പേരും യാത്ര ചെയ്തിരുന്ന കാർ തടഞ്ഞു നിർത്തി സ്വർണം കവർന്നത്.

Leave a Reply

Your email address will not be published.