മൻസൂറിന്റെ കൊലപാതകം: മുഖ്യപ്രതി ഷിനോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷിനോസിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഡിവൈഎഫ്‌ഐ നേതാവ് സുഹൈൽ അടക്കമുള്ള 12 പ്രതികൾ ഒളിവിലാണ്.