24 മണിക്കൂറിടെ രാജ്യത്ത് 1,84,372 പുതിയ കൊവിഡ് കേസുകൾ; 1027 പേർ കൂടി മരിച്ചു
രാജ്യത്ത് ഒരു ദിവസത്തിനിടെ രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1027 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയർന്നു. 1,72,085 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 1,23,36,036 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12,65,704 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.