കോഴിക്കോട്ടെ ഡോക്ടര്‍ക്കെതിരായ ആക്രമണം: വെള്ളിയാഴ്ച മെഡിക്കൽ സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ
കോഴിക്കോട്: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു.രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടർമാർ ചികിത്സയിൽ നിന്ന് വിട്ടു നിൽക്കും.ഈ സമയത്ത് സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല.അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്നും ഐ എം എ സംസ്ഥാനെ സെക്രട്ടറി ജോസഫ് ബെനവൻ പറഞ്ഞു. ഡോക്ടർമാരിൽ അടികിട്ടേണ്ടവരുണ്ടെന്ന ഗണേഷ് കുമാർ എം.എൽ എ യുടെ പ്രസ്താവനക്കെതിരെ നിയമ നടപടികൾ ആലോചിക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.