ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും; സുരേഷ് ഗോപി തൃശ്ശൂരിൽ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ചില തിരുത്തലുകളോടെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേർന്നത്
കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങളിൽ ഒഴിച്ചിട്ടാകും സ്ഥാനാർഥി പ്രഖ്യാപനം. ഇവിടങ്ങളിൽ യുഡിഎഫിന്റെ കൂടി സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് ശേഷമാകും ബിജെപിയുടെ സ്ഥാനാർഥികളെ അറിയിക്കുക. കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർഥി വരുമെന്നും റിപ്പോർട്ടുകളുണ്ട്
കെ സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്തും കോന്നിയിലും പരിഗണിക്കുന്നുണ്ടെങ്കിലും മഞ്ചേശ്വരത്താണ് സാധ്യത കൂടുതൽ. സുരേഷ് ഗോപി തൃശ്ശൂരിലും അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും സ്ഥാനാർഥിയാകും. 115 സീറ്റുകളിലേക്കും ധാരണയായെന്ന് സുരേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു.