ജിഎസ് ടി കുടിശിക; നിർമ്മല സീതാരാമൻ തുടരെ ഗോളടിച്ചപ്പോൾ ബാലഗോപാല്‍ ഗോൾ പോസ്റ്റ് മാറ്റി; സന്ദീപ് വാര്യര്‍
ജിഎസ്ടി കുടിശിക വിഷയത്തിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. സംസ്ഥാന ധനകാര്യമന്ത്രി എന്ന നിലക്ക് പഴകിത്തുരുമ്പിച്ച കേന്ദ്ര വിരുദ്ധ പ്രചാരണം ഉപേക്ഷിച്ച് കേരളത്തെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള മാർഗ്ഗങ്ങളാണ് ധനമന്ത്രി തേടേണ്ടതെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജിഎസ്ടി കുടിശ്ശിക എന്ന ഗോൾ പോസ്റ്റിൽ നിർമ്മല സീതാരാമൻ തുടരെ ഗോളടിച്ചപ്പോ , ബാലഗോപാല്‍ ഗോൾ പോസ്റ്റ് മാറ്റി പ്രതിഷ്‌ഠിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടും ബജറ്റ് രേഖകളും ധനമന്ത്രാലയത്തിലെ റിപ്പോര്‍ട്ടും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചു.