കെഎസ്ആര്‍ടിസി പെന്‍ഷന്‍; 50 % ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി
കോടതിയെ സമീപിച്ച 88 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്ക് 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കിയേ മതിയാകൂ എന്ന് കോടതി പറഞ്ഞു. ജീവനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയെങ്കിലും സമാശ്വാസം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
908 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് ഇനിയും സര്‍ക്കാര്‍ പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യാത്തത്. ഇതില്‍ 88 പേരാണ് കോടതിയെ സമീപിച്ചത്. ആനുകൂല്യം നല്‍കാനുള്ള എല്ലാവര്‍ക്കും സമാശ്വാസമായി ഒരു ലക്ഷം രൂപ വീതം നല്‍കാമെന്ന കെഎസ്ആര്‍ടിസിയുടെ നിലപാടും ഹൈക്കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
45 ദിവസത്തിനുള്ളില്‍ 10 കോടി രൂപ മാത്രമാണ് തങ്ങള്‍ക്ക് സമാഹരിക്കാന്‍ കഴിയുന്നതെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. അതേസമയം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതയുമുണ്ട്.