ഉമ്മൻ ചാണ്ടിക്ക് 10.10 ലക്ഷം രൂപ വി എസ് നൽകണമെന്ന മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസിലെ വിധിക്ക് സ്റ്റേ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വി എസ് 10.10 ലക്ഷം രൂപ നൽകണമെന്ന സബ് കോടതി വിധിയാണ് തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തത്. കേസ് വീണ്ടും 22ന് പരിഗണിക്കും
213 ഓഗസ്റ്റിൽ സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ വി എസ് അഴിമതി ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. അതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.