നമ്പർ 18 ഹോട്ടൽ പീഡനം: റോയിക്കും അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്
കൊച്ചി നമ്പർ 18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് റോയ് വയലാട്ടിനും സഹായി അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കും. കേസിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഡിസിപി പറഞ്ഞു
പരാതി നൽകിയ രണ്ട് പേരുടയും മൊഴി രേഖ്പപെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരെ ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചത്. മോഡലുകളുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം എതിർക്കില്ലെന്നും പോലീസ് അറിയിച്ചു
കഴിഞ്ഞ ഒക്ടോബറിൽ ഹോട്ടലിൽ വെച്ച് ഹോട്ടലുടമയായ റോയ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. കേസിൽ റോയിയെ കൂടാതെ അഞ്ജലിയും സൈജു തങ്കച്ചനും പ്രതിയാണ്.