Tuesday, January 7, 2025
Kerala

വി എസിനെതിരായ മാനനഷ്ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ നൽകാൻ വിധി

 

സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസ് അച്യുതാനന്ദന്റെ പരാമർശത്തിനെതിരായ ഹർജിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി. ഉമ്മൻ ചാണ്ടിക്ക് വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു

2013 ആഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വി എസിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നാണ് വി എസ് ആരോപിച്ചത്. ഇതിനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *