ഉമ്മൻചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീലിന്
അപകീർത്തി കേസിൽ ഉമ്മൻചാണ്ടിക്ക് 10 ലക്ഷം രൂപ നൽകണമെന്ന കോടതി വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അപ്പീലിന്. അപകീർത്തികരമായ ദൃശ്യങ്ങൾ ഹാജരാക്കാതെയാണ് ഉമ്മൻചാണ്ടി അനുകൂല വിധി സമ്പാദിച്ചതെന്ന് ചൂണ്ടികാട്ടിയാവും അപ്പീൽ നൽകുക. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വിഎസ് നടത്തിയ പരാമർശത്തിൽ ആണ് വിഎസ് പിഴയടക്കണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സമ്പ് കോടതി വിധിച്ചത്.
2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരെയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. സോളാർ കേസിൽ ഉമ്മൻചാണ്ടിയും ബന്ധുക്കളും അഴിമതി പണം കൈപറ്റിയെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇതേ തുടർന്ന് ഉമ്മൻചാണ്ടി ഫയൽ ചെയ്ത കേസിലാണ് വിഎസിനെതിരെ തിരുവനന്തപുരം പ്രിൻസിപ്പൽ സമ്പ് കോടതി പിഴയടക്കാൻ വിധിച്ചത്.
10 ലക്ഷം രൂപയും ആറ് ശതമാനം പലിശയും അടക്കം 10,10000 രൂപ പിഴയടക്കാൻ ആണ് കോടതി ഉത്തരവ്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് വിധി വന്നതെങ്കിലും എസ് വി മുക്തനായതിന് ശേഷം വാർത്തമാധ്യമങ്ങൾ നൽകിയത്.കേസിൽ പ്രധാന സാക്ഷിയായ മാധ്യമ പ്രവർത്തകനെ വിസ്തരിക്കുകയോ, അപകീർത്തികരം എന്ന് ആരോപിക്കപ്പെടുന്ന ദൃശ്യങ്ങൾ കോടതിയിൽ വിളിച്ച് വരുത്തുകയോ ചെയ്തിട്ടില്ല. ഒരു സാഹചര്യത്തിൽ ഉണ്ടായ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വിഎസിന്റെ തീരുമാനം. അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിഎസിന്റെ അഭിഭാഷകനായ ചെറിന്ന്യൂർ ശശിധരൻ നായർ പറഞ്ഞു