വട്ടിയൂർക്കാവിൽ ഡോ വേണു രാജാമണി യുഡിഎഫ് സ്ഥാനാർത്ഥി ആവാൻ സാദ്ധ്യത
തിരുവനന്തപുരം: നെതർലൻറ്റിലെ മുൻ ഇൻഡ്യൻ അംബാസഡര്‍ ഡോ. വേണു രാജാമണിയെ വട്ടിയൂര്‍ക്കാവിൽ മൽസരിപ്പിക്കുന്നതിനായി കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നു.
കോൺഗ്രസ് നേതൃത്വം ഈ വീവരം ഡോ. വേണു രാജാമണിയെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടർന്ന് വട്ടിയൂര്‍ക്കാവിലെ പാര്‍ട്ടിനേതാക്കളുമായും പൗരപ്രമുഖരുമായി അദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയതായും അറിയാന്‍ കഴിഞ്ഞു.
നിയോജകമണ്ഡലത്തിൽ താമ സമാക്കാനായി കുറവൻകോണത്ത് അദ്ദേഹം വീട് എടുക്കുകയും ചെയ്തു. ഒരാഴ്ചക്കകം എറണാകുളത്ത് നിന്നും കുറവൻകോണത്തേക്ക് താമസം മാറുന്നുണ്ട്.