സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലാകും തീരുമാനം. സ്‌കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും ഇന്ന് തീരുമാനം വരും.
ഞായറാഴ്ച കർഫ്യൂ, രാത്രികാല കർഫ്യൂ എന്നിവയാകും ആദ്യഘട്ട നിയന്ത്രണങ്ങൾ. കൂടാതെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വന്നേക്കും. നിലവിലെ ക്ലാസുകളുടെ സമയം കുറയ്ക്കുന്നതോ ഓൺലൈനിലേക്ക് മാറ്റുന്നതുംപരിഗണിക്കുന്നുണ്ട്. അതേസമയം പത്ത്, 12, ക്ലാസുകൾ ഓഫ് ലൈനായി തുടരും. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല