Thursday, April 10, 2025
Kerala

കൻറ്റോൺമെൻ്റ് ഹൗസിൽ യുഡിഎഫിലെ ക്ഷണിക്കപ്പെട്ടവരുടെ യോഗം നടന്നു

യുഡിഎഫ് ഇലക്ഷൻ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കൻറ്റോൺമെൻ്റ് ഹൗസിൽ ക്ഷണിക്കപ്പെട്ടവരുടെ യോഗം നടന്നു.

കലാ സാംസ്കാരിക സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഗമം ആയി യോഗം മാറി. വളരെ വിലപ്പെട്ട നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു.

പെരുമാതുറ സ്നേഹതീരം പോലെ രജിസ്റ്റർ ചെയ്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന കുടുംബ കൂട്ടായ്മകൾക്ക്, പ്രവർത്തനത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകുമെന്ന വാഗ്ദാനം മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു എസ്സ്. സക്കീർ ഹുസൈൻ മുന്നോട്ട് വെച്ച ഒരു നിർദ്ദേശം. അതുപോലെ ഗുണഭോക്താക്കൾക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ ന്യായ് പദ്ധതിക്ക് മലയാളത്തിലുള്ള പേര് നൽകണമെന്ന നിർദ്ദേശവും എസ്സ് സക്കീർ ഹുസൈൻ മുന്നോട്ട് വെക്കുകയുണ്ടായി.

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ഡോ.എംകെ മുനീർ, എസ്സ്. സക്കീർ ഹുസൈൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *